തിരുവനന്തപുരം∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കേരളത്തിൽനിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്നു വൈകിട്ട് 4.55 നു പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് (22641) റദ്ദാക്കി.
വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് (22503) വഴി തിരിച്ചുവിടും. ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പുറിനും ഇടയിലാണ് റൂട്ട് മാറ്റുന്നത്. അതേസമയം, അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽനിന്നു ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ പുറപ്പെട്ടു.
English Summary: Odish