രാജ്യത്തെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്.
55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഖട്ടിമയില്‍ തോറ്റ ധാമിക്ക് മത്സരിക്കാന്‍ ചമ്പാവതില്‍ ജയിച്ച കൈലാഷ് ഗെഹ്‌തോറി രാജിവക്കുകയായിരുന്നു.
ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. ബിജെഡി എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എയുടെ ഭാര്യ അലക മൊഹന്ദിയാണ് മത്സരിച്ച് ജയിച്ചത്. കോണ്‍ഗ്രസിലെ കിഷോര്‍ ചന്ദ്രപട്ടേലിനെയാണ് പരാജയപ്പെടുത്തിയത്.

