തൃക്കാക്കരയില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് വീഡി പറഞ്ഞു.മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നും സതീശന് പറഞ്ഞു.
സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മിനി കേരളമാണ് എന്നാണ് എൽഡിഎഫ് നേതാക്കന്മാർ പറഞ്ഞത്. ആ മിനി കേരളം വിധിയെഴുത്ത് നടത്തിയപ്പോൾ തുടർഭരണത്തിലൂടെ ഉണ്ടായ അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും രണ്ട് കൊമ്പുകൾ തൃക്കാക്കരയിലെ ജനങ്ങൾ പിഴുതു മാറ്റിയത്.വളരെ സത്യസന്ധമായും മാന്യമായുമുള്ള പ്രചരണരീതികളാണ് യുഡിഎഫ് അവലംബിച്ചത്. എംഎൽഎമാർ, എംപിമാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ നടത്തിയ കഠിനാധ്വാനത്തിന് കിട്ടിയ അംഗീകാരമായി ഈ വിജയത്തെ കാണുന്നു.’–വി.ഡി.സതീശൻ പറഞ്ഞു.

