നിലവിലെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ എന്ന ബഹുമതിയും ഉമാ തോമസിനെതൃക്കാക്കരയില് ജയിച്ചതോടെ തേടിയെത്തി.പി.ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസിനെ പ്രതിഷ്ഠിച്ച് മണ്ഡലത്തില്‍ വൈകാരിക വേലിയേറ്റം സൃഷ്ടിക്കാന്‍ യുഡിഎഫ് തുടക്കം മുതല്‍ ശ്രമിച്ചു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യുഡിഎഫ് പി.ടി തോമസിന്റെ വിയോഗത്തോട് ചേര്‍ത്ത് വൈകാരികമായി വ്യാഖ്യാനം ചെയ്യുന്നതും ഇലക്ഷനില്‍ കണ്ടു. കെ-റെയിലും വികസനവും വിട്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ വ്യക്തിഗത ആക്രമണങ്ങളെ വൈകാരികമായി ഉപയോഗിക്കാന്‍ ഇരുമുന്നണികളും കിണഞ്ഞ് പരിശ്രമിച്ചതും കാണാനായി.വടകരയില്‍ നിന്നും വിജയിച്ച ആര്‍എംപിയുടെ കെ കെ രമയാണ് യുഡിഎഫ് ക്യാമ്പിലുണ്ടായിരുന്ന ഏക വനിതാ ജനപ്രതിനിധി. ഇപ്പോള്‍ രമയ്ക്ക് കൂട്ടായി ഉമയുമെത്തി.
കഴിഞ്ഞ മൂന്നു നിയമസഭകളിലും യുഡിഎഫിന് ഒരു വനിതാ എംഎല്‍എ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അപൂര്‍വ്വതയുമുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഷാനി മോള് ഉസ്മാനായിരുന്നു കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ.