സാന്ത്വന പരിചരണ രംഗത്ത് നിരവധി സേവന പരിചരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖല കമ്മിറ്റിക്കു സഹായ ഹസ്തവുമായി സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ . സൊസൈറ്റിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും രോഗികളുടെ പരിചരണത്തിനും ആവശ്യമായ ഹോസ്പിറ്റൽ ബെഡുകൾ ,സ്ട്രക്ചർ , വീൽ ചെയറുകൾ , ടോയ്ലറ്റ് കമ്മോടുകൾ , ഓക്സി മീറ്ററുകൾ , PPE കിറ്റുകൾ എന്നിവ നൽകി. അസുഖ ബാധിതർക്ക് വളരെ കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാണ് പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ . ചടങ്ങിൽ പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ സെക്രട്ടറി അഹമ്മദ് സലിം (UAE ) രക്ഷാധികാരി E . വിനോദ് കുമാറിന് നൽകി. ചടങ്ങിൽ പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ നാസർ , ട്രഷറർ സിദ്ദിഖ് മലബാറി , മെഡിക്കൽ ഡയറക്ടർ Dr.ഫാത്തിമ നംഷീന , സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കൺവീനർ എം . ജൗഹർ , ട്രഷറർ P . പ്രശാന്ത് , KM ഗിരീഷ് , TP ശിവദാസൻ , A . ലിബീഷ് , എ. സുബീഷ് , നൗഷാദ് VP . എന്നിവർ പങ്കെടുത്തു.