നീതി ആയോഗ് പുറത്തുവിട്ട സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ് ഡി ജി ) കേരളത്തിന് ഒന്നാം സ്ഥാനം . ബിഹാറാണ് ഏറ്റവും പിന്നിൽ. 75 പോയിന്റിന് ആണ് കേരളം മുന്നിൽ . ഹിമാചൽ പ്രദേശും തമിഴ് നാടുമാണ് രണ്ടാം സ്ഥാനത്ത്. മിസോറം, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസഥാനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പുരോഗതി ഉണ്ട്.
പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ഛണ്ഡീഗഡിനാണ് ഒന്നാം സ്ഥാനം. ഡൽഹി രണ്ടാം സ്ഥാനത്തും പുതുച്ചേരി മൂന്നാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെ ദാദ്ര നഗര്‍ ഹവേലിയാണ്
നീതി ആയോഗ് 16 സുസ്ഥിര വികസന ലക്ഷ്യ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യ സൂചിക 2019ലെ 60 എന്ന കണക്കിൽ നിന്ന് 6 പോയിൻറ് വർധിച്ച് 66 ആയി ഉയർന്നിരിക്കുകയാണ് ഇത്തവണ. വെള്ളം, ശുചിത്വം, ഊർജ്ജം എന്നിവയിൽ കൈവരിക്കാൻ കഴിഞ്ഞ നേട്ടമാണ് ഇതിന് കാരണം.
ദേശീയതലത്തിലും, പ്രാദേശിക തലത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള അധികാരം നീതി ആയോഗിനാണ്.

