കോഴിക്കോട് : ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാഹചര്യത്തിലും ഒരു തരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ബസുടമകളുടെ അവസ്ഥ. കോവിഡ് തുടരുന്നതിനു മുൻപ് തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തം കൂടി വന്നതോടെ മുഴുവനായി നിലച്ച അവസ്ഥയാണ് തങ്ങൾക്കുള്ളതെന്ന് ഉടമകൾ പറയുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞതിങ്ങനെ.
ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമായ അവസ്ഥയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്രയ്ക്ക് വേണ്ടി സർക്കാർ നേരിയ ചാർജ് വർധിപ്പിച്ചെങ്കിലും അന്തർ ജില്ലാ സർവീസുകൾ തുടങ്ങിയതോടെ അതും പിൻവലിച്ചു. ഒരു സീറ്റിൽ ഒരാൾ എന്ന രീതി മാറി ആളുകൾക്ക്. എല്ലാ സീറ്റിലും ഇരുന്നു പോകാമെന്നു മാറ്റവും വരുത്തി. പക്ഷെ നിലവിൽ പലർക്കും ബസ്സിൽ കയറാനുള്ള ഭീതി വിട്ടു മാറിയിട്ടില്ല. സ്കൂൾ പരീക്ഷയ്ക്ക് കുട്ടികൾ വിദ്യാലയത്തിൽ എത്തിയപ്പോൾ പോലും ആശ്രയിച്ചത് പ്രൈവറ്റ് ബസ്സുകളെ അല്ല. സ്വകാര്യ വാഹനങ്ങളിൽ അവർ യാത്ര നടത്തി . അവർക്കു പോലും ഈ സെർവീസുകൾ വേണ്ടാതായി. നേരത്തെ ബസ്സിനെ ആശ്രയിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട് . മാത്രമല്ല ഇന്നും ടൗണുകളിൽ വാഹന തിരക്കുകൾ കാണാൻ സാധിക്കും ഈ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ ആളുകൾ കൂടുതലായി സ്വന്തമായി വാങ്ങുന്ന വാഹനങ്ങൾ ഉൾപ്പടെയുള്ള ചെറുവാഹനങ്ങളിലേക്ക് മാറി തുടങ്ങി. ആരും ബസ്സിലേക്ക് കയറാനുള്ള മനസ്സ് കാണിക്കുന്നില്ല. നിലവിൽ ബസ്സ് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളാണിത്
ഒരു കുട്ടി ബസ്സ് ഓടണമെങ്കിൽ 2000 / 2500 രൂപയുടെ ഇന്ധനം നിറയ്ക്കണം, ഇന്നത്തെ സാഹചര്യത്തിൽ ഓടി കിട്ടുന്നതാവട്ടെ ഇന്ധനവിലയേക്കാൾ താഴെയാണിത്. അതിനു പുറമെ രണ്ടു തൊഴിലാളികൾ ഉണ്ടെങ്കിൽ അവർക്ക് കൂലി നൽകേണ്ടതില്ലേ. കോവിഡ് ഇളവ് ലഭിച്ച സാഹചര്യത്തിൽ മറ്റു തൊഴിലിനു പോയാണ് പല ബസ്സ് ജീവനക്കാർ കുടുംബം പുലർത്തുന്നത്. നിലവിൽ ഉടമസ്ഥർ ജോലിക്കാരായും പ്രവർത്തിച്ചു വരുന്ന അവസ്ഥയുണ്ട്. പലർക്കും ജോലി നഷ്ടപ്പെട്ടു.
ഇങ്ങനെ സാഹചര്യം വഷളായി നിൽക്കുന്ന സമയത്ത് നേരത്തെ സർക്കാർ പ്രഖ്യാപിച്ച മിനിമം ചാർജ് പിൻവലിക്കുകയും ദീർഘ ഓട്ടത്തിന് അനുമതി നൽകുകയും ചെയ്തത്. ജില്ലകൾ താണ്ടിയുള്ള ഓട്ടത്തിന് കെ എസ് ആർ ടി സി യും രംഗത്തുണ്ട്. ആളുകൾ നിലവിലെ ബസ്സിൽ കയറാത്ത സാഹചര്യത്തിൽ എങ്ങനെ മുൻപോട്ട് പോകും. കെ എസ് ആർ ടി സിയെ സഹായിക്കാൻ സർക്കാറുണ്ട് അവർക്ക് ആളില്ലാതെയും ഓടുന്നതിൽ പ്രശ്‌നം ഉണ്ടാവില്ല. കാരണം അവരെ മുന്നോട്ട് നയിക്കുന്നത് ഇവിടുത്തെ ജനങളുടെ നികുതി പണമാണ്. എന്നാൽ അന്നന്ന് ഓടി ഉപജീവനം നടത്തുന്ന ബസ്സ് തൊഴിലാളികളുടെ അവസ്ഥ അതല്ല .
നിലവിൽ ബസ്സുടമകൾ ഓടില്ലായെന്ന് സർക്കാരിനോട് പറയേണ്ടി വരില്ല. സ്വാഭാവികമായി നിലക്കും. അതിനു അസോസിയേഷൻ പ്രഖ്യാപനം പോലും വേണ്ടി വരില്ല ഇങ്ങനെ പോയാൽ പെട്ടെന്ന് നിലക്കും .സർക്കാർ വലിയ രീതിയിലുള്ള ഇടപെടൽ നിലവിലെ സാഹചര്യത്തിൽ നടത്തേണ്ടതായുണ്ട്. നേരത്തെ മൊറൊട്ടോറിയ പ്രഖ്യാപനം ഉണ്ടായി. ഇതിലൂടെ മൂന്നു മാസത്തെ അടവ് തിരിച്ചടക്കാൻ സമയം നീട്ടി ലഭിചു പക്ഷെ ആ ദിവസത്തെ പലിശ കൂടി നമ്മൾ തിരിച്ചടയ്ക്കണം അതോർത്ത് ആരും അത് സ്വീകരിക്കാത്തത് അവസ്ഥയും ഉണ്ട്. ഇന്ധന സബ്‌സിഡി കുറയ്ക്കുക, റോഡ് ടാക്സിൽ,വിട്ടു വീഴ്ച വരുത്തണം, ജോലിക്കാരുടെ കാര്യത്തിൽ എന്തെങ്കിലും രീതിയിലുള്ള സഹായം എത്തിച്ചു നൽകണം. തുടങ്ങി കൈമെയ് മറന്നുള്ള സഹായം ലഭ്യമായില്ലെങ്കിൽ വലിയ രീതിയിലുള്ള തിരിച്ചടിയാവും. ഒരുതരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും

