കോഴിക്കോട്: വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ത്ഥിനി ദേവികയുടേത് ആത്മഹത്യയല്ല; വ്യവസ്ഥാപിത കൊലപാതകമാണ്, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തികൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ചേന്ദമംഗല്ലൂര്‍, വൈസ് പ്രസിഡന്റ് സജീര്‍ ടി സി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഈദ് വടകര, അമീര്‍ കാക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ഡി ഡി ഇ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

