കോഴിക്കോട് : മൂന്നു നൂറ്റാണ്ടുകൾ, 300 വർഷങ്ങൾ നീണ്ടു നിന്ന സൈക്കിൾ യാത്രക്ക് വേണ്ടിയൊരു ദിനം. ജൂൺ 3 അന്തർദ്ദേശീയ സൈക്കിൾ ദിനം. ലോകത്തിലെ മുഴുവൻ സൈക്കിൾ സഞ്ചാരികളും ഈ ദിനം കൊണ്ടാടുകയാണ്. ഈ ദിനത്തിൽ കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സൈക്കിൾ സവാരി നെഞ്ചേറ്റിയ കേരളത്തിലെ സാധാ തൊഴിലെടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന രണ്ടു യുവാക്കളെ പരിചയപെടുത്തുകയാണ്.
കഴിഞ്ഞ പ്രളയക്കാലം കെട്ടടങ്ങിയ സമയത്ത് തകർന്നടിഞ്ഞ കേരള, ആസാം സംസ്ഥാനങ്ങൽക്കായി ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികമായ സഹായം അഭ്യർത്ഥിച്ചു കൊണ്ട് മൂന്നു മാസം നീണ്ടു നിൽക്കുന്ന ജമ്മു കാശ്മീരിലേക്ക് യാത്ര പോയി തിരിച്ചെത്തിയ കോഴിക്കോട് പണക്കാട് പന്നിക്കോട് സ്വദേശി തൽഹത്ത്, അരീക്കാട് സ്വദേശി ഇർഷാദും. അന്നത്തെ ഇവരുടെ യാത്രയിൽ സഹായമാകാൻ കുന്ദമംഗലം ന്യൂസ് ഡോട് കോമിനും സാധിച്ചിരുന്നു. ഇവരുടെ വാർത്ത അന്ന് ഞങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഇന്നീ ദിനം യുവാക്കൾ തങ്ങളുടെ അന്നത്തെ സൈക്കിൾ അനുഭവം പങ്കു വെക്കുകയാണ്. നീണ്ട മൂന്നുമാസം പ്രകൃതിയെ ആസ്വദിച്ചു കൊണ്ട്,ശരീരത്തിന് ഉൻമേഷം നൽകി ഇന്ത്യൻ സംസ്കാരത്തിന്റെ നേർ കാഴ്ചയിലൂടെ അന്ന് നടത്തിയ യാത്ര ജീവിതത്തിൽ ഇനിയും പലതും നേടാനുണ്ടെന്നു യുവ സഞ്ചാരികളെ ഓർമ്മപെടുത്തി. കാടുകളൂം റോഡു്കളും ഇടവഴികളും താണ്ടിയുള്ള യാത്രയിൽ പലരും ഇവർക്ക് സഹായത്തിനെത്തി. പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവരുടെ വാക്കുകളിങ്ങനെ.
പതിനൊന്നു സംസ്ഥാനങ്ങൾ താണ്ടിയുള്ള അന്നത്തെ യാത്ര. ഒരു ദിവസം 100 കിലോമീറ്ററിന് താഴെ ആയിരുന്നു സഞ്ചാരം. യാത്രയിൽ ബി കൊതകോട്ട എന്ന ആന്ധ്രാപ്രദേശിലെ ഒരു പ്രദേശത്ത് നിന്നും ചില യുവാക്കൾ പരിചയപെടുകയുണ്ടായി നേരം ഇരുട്ടി എത്തിയ സമയത്ത് അവർ ഞങ്ങൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കി തന്നു . വീടുകളിൽ നിന്നും ഭക്ഷണം വെച്ചുണ്ടാക്കി നൽകി. ഒടുവിൽ മനം നിറയെ സ്നേഹം നിറച്ച് യാത്രയയപ്പ് നൽകി യാത്ര തുടരാൻ ആശംസകൾ പകർന്നു.
മറക്കാനാവാത്ത അനുഭവങ്ങൾ വേറെയുമുണ്ട് ആഗ്രയിൽ എത്തിയ സമയം പ്രദേശവാസിയായ ഒരു വ്യക്തിയെ പരിചയപ്പെടുകയും ഞങ്ങളുടെ ലക്‌ഷ്യം പറയുകയുമുണ്ടായി ഞങ്ങളുടെ യാത്രയിൽ ഏറെ കൗതുകം കണ്ട അദ്ദേഹം ഞങ്ങളോട് രണ്ടു ദിവസം തന്റെ വീട്ടിൽ താമസിച്ചിട്ടു പോയാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ രണ്ടു ദിനം അവിടെ തങ്ങി കൂടുതലായി ഞങ്ങൾ കുടുബത്തോടു അടുത്തു. പോകാൻ നേരത്ത് ഞങ്ങളെ ഒരുപാട് ഇഷ്ടപെട്ട ആ വീട്ടിലെ ‘അമ്മയുടെ കണ്ണു നിറയുന്നത് ഞങ്ങൾ കണ്ടു.ഇന്നേ വരെ നേരിൽ കാണാത്തവർ ആരുമല്ലാതിരുന്നവർ കുറഞ്ഞ ദിവസം കൊണ്ട് ആരൊക്കെയോ ആയി മാറുന്നു. യാത്രകൾ ഇത്രയും മനോഹരമാണെന്നും ജീവനുള്ളതാണെന്നും തോന്നിയ നിമിഷമായിരുന്നു അത്.
ഡൽഹിയിൽ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥികൾക്കൊപ്പം പത്ത് ദിവസം കഴിയാൻ സാധിച്ചു അവരും സൈക്കിൾസ് യാത്രയെ ഇഷ്ടപെടുന്നവരായിരുന്നു. അവർക്കൊപ്പം ഞങ്ങൾ ഡൽഹി നന്നായി ഒന്ന് ചുറ്റി സന്ദർശിച്ചു വീണ്ടും യാത്ര തിരിച്ചു. അതിനിടയിൽ ഹിമാചാലിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷമായി 20 രാജ്യങ്ങൾ താണ്ടി ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തിയ സൈക്കിൾ യാത്രക്കാരനായ ലോറൻസിനെ പരിചയപ്പെടാൻ സാധിച്ചു. ജീവതത്തിലെ വലിയൊരു വഴി തിരിവായിരുന്നു അത്. ലോറൻസ് പകർന്നു തന്ന ഊർജ്ജം ഞങ്ങളെ അന്തർദേശിയ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കാനുള്ള പ്രചോദനകൾക്കു കളമൊരുക്കി. ഇൻസ്റ്റാഗ്രാം വഴി ഞങ്ങൾ ലോറൻസുമായുള്ള സൗഹൃദം പുതുക്കി.
പോകാനുള്ള ഒരുക്കങ്ങൾ തയ്യാറെടുത്തു. മ്യാന്മർ,ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയതായിരുന്നു ആദ്യ ലക്‌ഷ്യം പക്ഷെ അപ്പോഴാണ് ലോകത്തെ ആകെ ദുരിതത്തിൽ ആഴ്ത്തിയ കോവിഡ് ദുരന്തം ആഞ്ഞടിച്ചത്. സ്വപനങ്ങൾ എല്ലാം താല്ക്കാലികമായി നിർത്തി വെക്കേണ്ടി വന്നു. പക്ഷെ ഇന്നും പ്രതീക്ഷയുണ്ട് ഈ യാത്ര തുടരാനാവും പെഡലിൽ ആഞ്ഞു ചവിട്ടി രാജ്യം കടന്നു പോകാൻ സാധ്യമാകുമെന്ന വിശ്വാസമുണ്ട്. അതുവരെ കാത്തിരിപ്പാണ് ഒപ്പം ഈ കോവിഡ് കാലവും സൈക്കിൾ കയറിയുള്ള യാത്ര ശരീരത്തിന് പുഷ്ടി നൽകുമെന്ന കാര്യവും ബോധ്യപെടുത്തുകയാണ്. നന്നായി പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് യാത്ര തിരിക്കുക അത് തന്നെയാണ് ലക്ഷ്യം.
പ്രിയ സുഹൃത്തക്കളുടെ ലക്ഷ്യം നിറവേറട്ടെ ,എല്ലാവിധ ആശംസകളും ഈ അന്തർദേശിയ സൈക്കിൾ ദിനത്തിൽ കുന്ദമംഗലം ന്യൂസ് ഡോട് കോം നേരുന്നു.