രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,07,615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5815 ആയി.
ഇതുവരെ 1,00,303 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതുവരെ 41,03,233 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,37,158 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 60,000 കടന്നിരുന്നു. കഴിഞ്ഞ ദിവസം മാത്രം 2682 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തിലെ എറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്.