ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റി്ല്‍. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ വിദേശത്തുള്ളവരാണ്. 26 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. അസഭ്യ സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനു വേണ്ടി അന്വേഷണം നടക്കുകയാണ്.
ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.
അധ്യാപികമാരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ പേജുകളിലും അവഹേളനവും അശ്ലീല പരാമര്‍ശങ്ങളുമുണ്ടായി. പിന്നാെലയാണ് നടപടി. സംഭവത്തില്‍ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്.