National News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കാശ്‌മീരിൽ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കാശ്മീരിൽ ഒരുങ്ങുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്.

നിർമാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ, ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽവേ പദ്ധതി തുടങ്ങിയവ ഇന്ത്യയിൽ സജ്ജമാക്കുന്നതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ പാലം സജ്ജമാക്കുന്നതോടെ ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കശ്മീർ താഴ്‌വരയിലേയ്‌ക്ക് പ്രവേശിക്കാനുള്ള പദ്ധതി കൂടിയാണ് നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ (10 അടിയിൽ കൂടുതൽ) ഉയരമാണ് ചെനാബ് റെയിൽവേ പാലം. 1,315 മീറ്റർ നീളമുള്ള (ഏകദേശം 4,314 അടി) പാലമാണ് സജ്ജമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!