ജനകീയ പ്രക്ഷോഭം കാരണം പൂട്ടിയ മന്ത്രവാദ കേന്ദ്രത്തിൽ കുട്ടിയെ ഉപയോഗിച്ച് വീണ്ടും മന്ത്രവാദം നാതിയതായി പരാതി.മലയാലപുഴയിലെ വാസന്തി മഠമെന്ന മന്ത്രവാദ കേന്ദ്രം ജനങ്ങളുടെ പ്രക്ഷോഭം കാരണം അടച്ചിരുന്നു. അവിടെ താമസിച്ച് മന്ത്രവാദം നടത്തിയ ശോഭനയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇവർ വീണ്ടും മന്ത്രവാദം തുടരുകയായിരുന്നു.
പത്തനാപുരത്തുനിന്ന് വന്ന ഏഴു വയസ്സുള്ള കുട്ടി അടക്കമുള്ള മൂന്ന് പേരെയാണ് ശോഭന പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു.മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്. ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.