തിരുവനന്തപുരം: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ. ചിലയിടങ്ങളിൽ ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്. മിഷൻ അരിക്കൊമ്പനിൽ വനംവകുപ്പിന്‍റെ പബ്ലിസിറ്റി കൂടിപ്പോയി.
പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മിക്കച്ച ഇടമെന്നും ഡോ. പിഎസ് ഈസ പറഞ്ഞു. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങൾ പ്രശ്നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ പബ്ലിസിറ്റി വനംവകുപ്പ് കുറയ്ക്കണം. അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തിൽ ഒരു തരി അരി പോലും ഉണ്ടായിരുന്നുല്ല. ഇത്തരത്തിൽ പ്രചാരം കൊടുക്കാതെ കാര്യങ്ങൾ ചെയ്യണമായിരുന്നു.

