സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ-റെയില്‍. ബദല്‍ സംവാദത്തില്‍ എംഡി അജിത് കുമാറോ കെ റെയില്‍ പ്രതിനിധികളോ പങ്കെടുക്കില്ല. തീരുമാനം ജനകീയ പ്രതിരോധസമിതിയെ അറിയിച്ചു. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്.വിഷയത്തില്‍ ബദല്‍ സംവാദമല്ല, തുടര്‍ സംവാദമാണ് വേണ്ടത്. സ്വന്തം നിലയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കെ റെയില്‍ വിരുദ്ധ പക്ഷത്തുള്ളവര്‍ മുമ്പ് സംഘടിപ്പിച്ച സംവാദത്തില്‍ നിന്നും പിന്മാറിയതെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.ഈ സംവാദത്തില്‍ നേരത്തെ കെ റെയില്‍ സംവാദത്തില്‍ നിന്നും പിന്മാറിയ അലോക് വര്‍മ, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. കെ റെയിലിനെ എതിര്‍ക്കുന്ന ഡോ. ആര്‍വിജി മേനോനും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്
ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകളാണ് വേണ്ടത്;ജനകീയ സമിതി സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍

