Kerala News

ശോഭയുടെ പ്രചാരണ നോട്ടീസുകൾ വഴിയരികിൽ; ബി ജെ പി യിൽ ചേരിപ്പോര്

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി.ജെ.പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​. മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്​ഥാന ബി.ജെ.പിയിൽ കലഹങ്ങൾ വീണ്ടും സജീവമാകും.
കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്​. കുമാരപുരം ഭാഗത്താണ്​ നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്​.

സംസ്​ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ കനത്ത പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ്​ പുതിയ വിവാദമുയരുന്നത്​. വോട്ട് ചോര്‍ച്ചയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. പടിപടിയായി ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ കാഴ്ചയെങ്കില്‍ ഇത്തവണ അതും കുത്തനെ താഴേക്ക് വീണു. ഈ വോട്ടുകള്‍ ആരുടെ പെട്ടിയിലേക്ക് പോയെന്നതിനെ ചൊല്ലിയുള്ള വാഗ് വാദങ്ങളും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!