സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
രാജ്യത്തിന്റെ ശരാശരി നോക്കുമ്പോൾ സംസ്ഥാനം ഏറെ മുന്നിലാണ്. അതോടൊപ്പം സംസ്ഥാനത്ത് പുതിയ 4 ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചു. വയനാട് മാനന്തവാടി, എറണാകുളം എടക്കാട്ടു വയൽ, മഞ്ഞളൂർ, ഇടുക്കി ശാന്തൻ പാറ എന്നിവടങ്ങളിലാണ് പുതിയ ഹോട് സ്പോട്ടുകൾ.ആകെ 84 ഹോട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്
[5:18 PM, 5/3/2020] Musafir: add cheythekk