ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും കവിളുകളും കടിച്ച് മുറിച്ചു. ഉത്തര്‍പ്രദേശിലെ ഹമിര്‍പുരിലാണ് സംഭവം. (UP man bites wife’s nose, cheek after fight)
യുവതിയുടെ മൂക്കില്‍ നിന്നും മാംസം പുറത്തേക്ക് തെറിച്ചുവന്ന നിലയിലാണ്. കവിളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം മുറിവുകളാണ് യുവതിയുടെ മുറിവുള്ളത്. യുവതിയെ ഝാന്‍സിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും സ്റ്റിച്ചിടുകയും ചെയ്തു. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം.
ഫൂല്‍ എന്നയാളാണ് ഭാര്യ പാനയെ ക്രൂരമായി ആക്രമിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറയുന്നത്. യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മുഖത്തിന്റെ ആകൃതി വീണ്ടെടുക്കുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി തന്നെ ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയുടെ സഹോദരന്‍ ഫൂലിനെതിരെ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ഇതിന്‍പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

