Local

മലയോര മണ്ണും കീഴടക്കി ഫിറോസിന്റെ മുന്നേറ്റം

താമരശ്ശേരി : രണ്ടാം ഘട്ട പര്യടനത്തോടെ മലയോര മണ്ണായ കട്ടിപ്പാറയും കീഴടക്കി യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ മുന്നേറ്റം. ഇന്നലെ രാവിലെ കട്ടിപ്പാറ പഞ്ചായത്തിലെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ തോതിലുള്ള ബഹുജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനത്തിന്റെ ഉദ്ഘാടനം അറമുക്കിൽ കെ.പി.സി.സി മെമ്പർ എ.അരവിന്ദൻ നിർവ്വഹിച്ചു. തകർന്നു പോയ കേരളത്തെ വീണ്ടെടുക്കാൻ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരണമെന്നും കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്ക് പി.കെ ഫിറോസ് ജയിച്ചു വരണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജലീഷ് മലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി ബഷീർ സ്വാഗതം പറഞ്ഞു. മോയത്ത് മുഹമ്മദ്, എ.കെ അബൂബക്കർ കുട്ടി, ഹാരിസ് അമ്പായത്തോട്, യു.കെ അബിൻ, കുരിക്കൾ മുനീർ, നുഷ്ഹത്ത് ഇഖ്ബാൽ, പി.എസ് സുഫീറ എന്നിവർ പ്രസംഗിച്ചു. ചിങ്ങണാം പൊയിൽ, കരിഞ്ചോല, വെട്ടിഒഴിഞ്ഞതോട്ടം സ്കൂൾ, ആര്യംകുളം, കയ്യൊടിയൻപാറ
കോറി കട്ടിപ്പാറ, കേളൻമൂല, വെണ്ടേകുംചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വേനക്കാവിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഷിബു മീരാൻ, സി.കെ ഷാക്കിർ , പി.സി ഹബീബ് തമ്പി, കെ.ടി രിഫായത്ത്, മിസ്ബാഹ് കൈവേലിക്കടവ്, അൻഷാദ് മലയിൽ, അസ്ഹറുദ്ധീൻ മാസ്റ്റർ, ജ്യോതി ഗംഗാധരൻ, റാഷിദ് സബാൻ, ഹസീൽ നരിക്കുനി തുടങ്ങിയവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!