Kerala

എഫ്‌സിആർഎ; കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും

എഫ്‌സിആർഎ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്‌സിആർഎ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉൾപ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ദുഃഖവെള്ളിയായതിനാൽ ക്രൈസ്തവ പുരോഹിതർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

എഫ്‌സിആർഎ ആശങ്ക തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലെത്തുന്നത്. ക്രൈസ്തവർക്കിടയിലെ ആശങ്ക ദുരീകരിച്ചശേഷമായിരിക്കും ബിൽ പാസാക്കുകയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കുകയാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യം. എഫ്‌സിആർഎ ബിൽ ഭേദഗതിക്കെതിരെ കെസിബിസി ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!