കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ആരാധകരുടെ വിഷമം മനസിലാക്കുന്നു എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ച്.
വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ആരാധകരുടെ വിഷമം മനസിലാക്കുന്നു.
എന്നാൽ ഇപ്പോൾ ചേർന്നു നിൽക്കേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറാം…
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം പൂർത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയാണ് പിഴയിട്ടത്ക്ഷമാപണം നടത്താത്ത പക്ഷം ഇത് ആറ് കോടിയാവുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മത്സരം പൂര്‍ത്തിയാക്കാതെ ഗ്രാണ്ട് വിട്ട സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് ഖേദ പ്രകടനം നടത്തി.
മത്സരം പൂര്‍ത്തായാക്കാതെ കളം വിട്ടത് ദൗര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നാണ് ട്വിറ്ററിലൂടെ ബ്ലാസ്റ്റേഴ്‌സ് വിശദീകരിച്ചത്.