കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതോടെ ഭയന്നുവിറച്ച് യാത്രക്കാർ. പൊള്ളലേറ്റവരിൽ 5 പേരെ പ്രഥമ ചികിത്സയ്ക്കു ശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രെയിൻ തൊട്ടടുത്ത കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി.
അതേസമയം കൂടുതൽ പരിശോധനയ്ക്ക് ശേഷം ട്രെയിൻ 10.35നു കണ്ണൂർക്കു പുറപ്പെട്ടു.ആലപ്പുഴയിൽ നിന്നു രാത്രി 9.05 നാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. തുടർന്നു യാത്ര പുറപ്പെട്ട ട്രെയിൻ എലത്തൂർ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോൾ ഡി 1 കോച്ചിലാണ. ഇതിനിടയിൽ സ്ത്രീകളുടെ കൂട്ടക്കരച്ചിൽ ഉയർന്നു. തീ പടർന്നതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെത്തുടർന്നു ട്രെയിൻ നിർത്തിയതു കോരപ്പുഴ പാലത്തിലായതിനാൽ പകുതി കോച്ചുകളിലുള്ളവർക്കു പുറത്തിറങ്ങാനായില്ല. ഡി 1 കോച്ചിൽ മറ്റു യാത്രക്കാർ എത്തിയപ്പോൾ വസ്ത്രം കത്തിയ നിലയിൽ 3 സ്ത്രീകളെയും പുരുഷൻമാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാർ പറഞ്ഞത്. തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.