പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നൽകിയ സംഭവത്തിൽ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരായ എറണാകുളം റീജിയണൽ ഓഫിസർ കെ.കെ. ഷൈജു ,ജില്ലാ ഓഫിസർ ജോഗി എന്നിവരെ സസ്‌പെൻഡ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിൽ മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ സർക്കുലറിറക്കി.
സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകുക എന്നിവയാണ് നിർദേശങ്ങൾ. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി.സന്ധ്യ ഇറക്കിയ സർക്കുലറിൽ പറയുന്നു.