Kerala News

എം.ബി. രാജേഷിന് വോട്ട് തേടി ആഷിക് അബു;സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും ,മണ്ഡലത്തിൽ

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണത്തിന് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് .

തൃത്താല മണ്ഡലം യുഡിഎഫിന്റെ വി.ടി ബല്‍റാമില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. സംവിധായകന്‍ ആഷിക് അബു, നടന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ രാജേഷിന് വോട്ട് ചോദിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു.
എഴുത്തുകാരായ കെ.ആര്‍.മീര, ബെന്യാമിന്‍,സുസ്‌മേഷ് ചന്ദ്രോത്ത് തുടങ്ങിയവരും തൃത്താലയില്‍ രാജേഷിന് വോട്ട് തേടി പ്രചരണത്തിനെത്തുന്നുണ്ട്. കെ.ആര്‍ മീരക്കെതിരെ വി.ടി ബല്‍റാം നടത്തിയ സൈബര്‍ അധിക്ഷേപം സമീപദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

രാഹുല്‍ ഗാന്ധിയും, ശശിതരൂരും ഉള്‍പ്പെടെ താരപ്രചാരകരെ രംഗത്തിറക്കിയാണ് യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. വി.ടി ബല്‍റാം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസ് സഹയാത്രികനായ സിനിമാതാരം രമേശ് പിഷാരടിയും ബല്‍റാമിന് വേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!