തലവൂരിലെ ആയുര്‍വേദ ആശുപത്രിയിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ ആശുപത്രികളില്‍ കോടകള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ടെന്ന് പറഞ്ഞ് ക്ഷുഭിതനായി. എംഎല്‍എയുടെ വാക്കുകളാണിത്. ആശുപത്രിയില്‍ വൃത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് താരം തന്നെ ഒടുവില്‍ ചൂലെടുത്ത് തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു
തറ മുതല്‍ ഓരോ മുറികളും കയറി ഇറങ്ങി പരിശോധിച്ച ശേഷമാണ് എംഎല്‍എ അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്നു തുരുമ്പെടുത്തതും എംഎല്‍എ ചൂണ്ടിക്കാണിച്ചു. ഒന്ന് തുടച്ച് വൃത്തിയാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് പൊട്ടിയ മരുന്ന് കുപ്പികളുടെ അവിശിഷ്ടം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ.
ശൗചാലയം വരെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. മന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് വൃത്തിയാക്കിയിരിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.