National

മൂന്ന് വർഷത്തിനിടെ 21 വിദേശയാത്രകൾ; പ്രധാനമന്ത്രിയുടെ യാത്രകളുടെ ചെലവ് വിശദമാക്കി വി മുരളീധരൻ

ദില്ലി: 2019ന് ശേഷം പ്രധാനമന്ത്രി 21 വിദേശയാത്ര നടത്തിയതായി വിദേശകാര്യമന്ത്രി വി മുരളീധരൻ പാർലമെന്റിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ യാത്രകൾക്കായി 22.76 കോടി ചെലവായി. ഇക്കാലയളവിൽ രാഷ്ട്രപതി എട്ട് വിദേശയാത്രകൾ നടത്തിയെന്നും 6.24 കോടി രൂപ ചെലവായെന്നും മന്ത്രി പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതേകാലത്ത് വിദേശകാര്യ മന്ത്രിമാർ നടത്തിയ യാത്രക്ക് 20 കോടി രൂപയും ചെലവായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശയാത്രകൾ നടത്തി. 2019മുതൽ പ്രധാനമന്ത്രി ജപ്പാനിലേക്ക് മൂന്ന് തവണയും യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് രണ്ട് തവണയും യാത്ര നടത്തി. പുതിയ രാഷ്ട്രപതി ദ്രൗപതി മുർമു ബ്രിട്ടനിലേക്ക് മാത്രമാണ് വിദേശ യാത്ര നടത്തിയത്. മറ്റ് ഏഴ് യാത്രകളും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നടത്തിയത്.

ലോക്സഭയിൽ സമ്മേളനം തുടരുകയാണ്. അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാൻ പ്രതിപക്ഷം തീരുമാനിച്ചു. അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തിൽ പാർലമെൻറ് രണ്ടാംദിനവും സ്തംഭിച്ചു. എന്നാൽ ബജറ്റ് ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കർ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സിപിഎം, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിഷയം ച‍ർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി.

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളിൽ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോക്സഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവിൽ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിർത്തിവെച്ചു. സഭ ചേരുന്നതിന് മുന്നോടിയായി കോൺഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. 16 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!