Kerala

നീതുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കൂടെ താമസിച്ച ആൺ സുഹൃത്തിനെ തേടി പൊലീസ്

ബദിയഡുക്ക (കാസർകോട്): ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ നി​ഗമനം. കൊല്ലം കൊട്ടിയം സ്വദേശയായ നീതു കൃഷ്ണൻ (30) ആണ് മരിച്ചത്. മൃതദേഹംബദിയഡുക്ക ഏൽക്കാനയിലെ വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ച ആൺ സുഹൃത്ത് ആന്റോയെ (40) കാണാനില്ല. യുവതിയുടെ മൃതദേഹത്തിൽ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ അടയാളവും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും യുവാവിനെ കാണാതായതുമാണ് കൊലപാതകാണെന്ന് കരുതാനുള്ള പ്രധാന കാരണം. പുൽപ്പള്ളി സ്വദേശിയാണ് കാണാതായ ആന്റോ. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മറ്റു ജില്ലകളിലും മംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാന ന​ഗരങ്ങളിലും ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ബദിയഡുക്ക ഏൽക്കാനയിലെ ഷാജി എന്നയാളുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കുറച്ച് ദിവസമായി ഇവർ ഇവിടെയാണ് താമസം. വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞനിലയിൽ നീതുവിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തുകയായിരുന്നു. നീതുവിന്റെ മൃതദേഹം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!