National News

‘എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു’തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചും തമിഴ്‌നാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശനത്തിന് നന്ദി രേഖപ്പെടുത്തിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളില്‍ അധിഷ്ഠിതമായ തമിഴരുടെ ദീര്‍ഘകാല വാദങ്ങള്‍ നിങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.എല്ലാ തമിഴര്‍ക്കും വേണ്ടി രാഹുലിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു എം.കെ സ്റ്റാലിന്റെ ട്വീറ്റ്.ഇന്നലെ, ലോക്സഭയില്‍ നടത്തിയ 45 മിനിറ്റോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നതിനെ കുറിച്ചും രാജപാരമ്പര്യത്തിന് പിന്നാലെ പോകുന്നതിനെ കുറിച്ചും രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

‘നിങ്ങള്‍ ഭരണഘടന വായിച്ചാല്‍, ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നത് എന്ന് അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.. ഇന്ത്യ ഒരു സങ്കല്‍പ്പമല്ല മറിച്ച് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിന്റെ അര്‍ത്ഥം ഉത്തര്‍പ്രദേശില്‍ നിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്‌നാട്ടില്‍ നിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണം’ രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!