ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. . തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്നും എന്നാൽ ലോകായുകത ഓർഡിനൻസിനെ അംഗീകരിക്കാൻ തയാറല്ലെന്നും പി സി ജോർജ് വ്യക്തമാക്കി. . ജലീൽ ഇടത് പക്ഷത്ത് നിന്നും മാറി സ്വാതന്ത്രമായി രാഷ്ട്രീയപ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാർട്ടിയിൽ കൂടെ പ്രവർത്തിക്കാൻ ക്ഷണിക്കുകണ്. “ജലീൽ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം”- പിസി ജോർജ് പറഞ്ഞു.