മുഖ്യമന്ത്രി പിണറായി വിജയനുമായി എക്‌സ്‌പോ 2020 വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്. തുടർന്ന് പിണറായി വിജയനെ സ്വീകരിച്ച വിവരം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിൽ അറിയിച്ചു.ഈ ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പിണറായി വിജയനും അറബിയിൽ ട്വീറ്റ് ചെയ്തു.
ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റുചെയ്യുന്നത്. ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022

