ഹരിയാനയിലെ ജിന്ദില്‍ സംഘടിപ്പിച്ച കര്‍ഷക മഹാപഞ്ചായത്തിനിടെ വേദി തകര്‍ന്നു വീണു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അപകടമുണ്ടായത്.
ടികായത്ത് മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വേദി തകര്‍ന്ന് വീണത്.
#WATCH | The stage on which Bharatiya Kisan Union (Arajnaitik) leader Rakesh Tikait & other farmer leaders were standing, collapses in Jind, Haryana.
— ANI (@ANI) February 3, 2021
A 'Mahapanchayat' is underway in Jind. pic.twitter.com/rBwbfo0Mm1
അപകടത്തില്‍ വേദിയിലുണ്ടായിരുന്ന പലരും താഴേക്ക് വീണിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.ഹരിയാന ഖാപ് ആണ് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തെപ്പറ്റി ചര്‍ച്ച ചെയ്യാനും ചില നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരെ അറിയാക്കാനുമായിരുന്നു മഹാപഞ്ചായത്ത് സംഘടിപ്പിച്ചതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.