Kerala News

ശിവശങ്കറിന്റെ ജാമ്യം;ബിജെപി സിപിഎം തെരഞ്ഞെടുപ്പ് ധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കുകയായിരുന്നു.

ലാവ്ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് എല്ലാ കേസുകളിലും ജാമ്യം നേടി എം.ശിവശങ്കര്‍ ജയില്‍ മോചനം .

തെളിവുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരിലാണ് സിപിഎം ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.കേരളീയ ജനത ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഈ രഹസ്യ ധാരണ തിരിച്ചറിയണം.ഇത് അപകടകരമായ രാഷ്ട്രീയ സൂചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക് തുടര്‍ന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിലും ഗുരുതര വീഴ്ചയാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!