കൊടിയത്തൂര്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ കേരളം വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചുള്ളിക്കാപറമ്പില്‍ സംഘടിപ്പിച്ച ‘പൗരാഗ്നി’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ലത്തീഫ് തേനങ്ങാംപറമ്പ്, മുസ്ലിം ലീഗ് സെക്രട്ടറി | എന്‍.കെ അശ്റഫ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സഫീറ കൊടിയത്തൂര്‍, ശംസുദ്ദീന്‍ ചെറുവാടി, അബ്ദു ചാലില്‍, റഫീഖ് കുറ്റ്യോട്ട് എന്നിവര്‍ സംസാരിച്ചു. ജ്യോതി ബസു കാരക്കുറ്റി അധ്യക്ഷത വഹിച്ചു. സലാം കരുവമ്പൊയില്‍ രചനയും ബന്ന ചേന്ദമംഗല്ലൂര്‍ സംവിധാനവും നിര്‍വഹിച്ച ‘ഈ ഭൂമി എന്റേതുകൂടി’ എന്ന പ്രതിഷേധനാടകം അരങ്ങേറി. കുന്നുമ്മല്‍ നിന്നാരംഭിച്ച ബഹുജനറാലി ചുള്ളിക്കാപറമ്പില്‍ സമാപിച്ചു. ഹനീഫ കെ.പി, അബ്ദുറഹിമാന് കാരക്കുറ്റി, ഇ.എന്‍. യൂസുഫ്, ഹുസ്ന എന്നിവര്‍ നേതൃത്വം നല്കി.