കുന്ദമംഗലം; കുന്നമംഗലം ചെത്തുകടവ് ,കോഴഞ്ചേരി വലിയെടത്തില്‍ ദേവി ക്ഷേത്ര പുനരുദ്ധാരണ ത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു . ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍, സ്ഥപതി, വേഴപ്പറമ്പ് മന വിപി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശത്തില്‍, ശില്പി പവനൂര് ഷിജു ആചാരി താന്ത്രിക കര്‍മ്മങ്ങള്‍ ക്കുശേഷം കുറ്റിയടിച്ചു. കോഴഞ്ചേരി വലിയെടത്തില്‍ ദേവീക്ഷേത്ര സ്വര്‍ണ്ണപ്രശ്‌ന പ്രായശ്ചിത്തപൂര്‍ത്തീകരണത്തിന് ശേഷമാണ് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നത് . തറവാട്ടു കാരണവര്‍ വാസുണ്ണി നായര്‍, സുധീര്‍ ബാബു തുടങ്ങി നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു .
വലിയെടത്തില്‍ ദേവി ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

