News

മുഹമ്മദ്‌ സഈദ് എസ്. ഐ. ഒ ജില്ല പ്രസിഡന്റ്‌, അബ്ദുൽ വാഹിദ് സെക്രട്ടറി

കോഴിക്കോട് : എസ്. ഐ. ഒ ജില്ല പ്രസിഡന്റായി മുഹമ്മദ്‌ സഈദിനെയും, സെക്രട്ടറിയായി അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറിമാരായി അസ്ലഹ് കക്കോടി (സംഘടന ), ഷമീം ആരാമ്പ്രം (ക്യാമ്പസ്‌ ), അബ്ദു റഹീം കെ സി (പി. ആർ ) എന്നിവരെയും ജെ. ഡി. ടി ഇസ്ലാമിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ തെരഞ്ഞെടുത്തു.സംസ്ഥാന സമിതി അംഗം ഷഹീൻ ശിഹാബ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജമാഅത് ഇസ്ലാമി ജില്ല പ്രസിഡന്റ്‌ ടി. ശാക്കിർ വേളം സംസാരിച്ചു. വകുപ്പ് ചുമതലയുള്ള ജില്ലാ സമിതി അംഗങ്ങളായി അൻവർ കോട്ടപ്പള്ളി, (ലീഗൽ, HR), സയ്യാഫ് ഇബ്‌നു മുഹമ്മദ് (സാമ്പത്തികം), ഹംദി (പഠനം), നവാഫ് പാറക്കടവ്
(ഇസ്‌ലാമിക് കാമ്പസ്), നിഹാദ് എം.സി
(സംവേദന വേദി), ഹബീബ് റഹ്മാൻ
(സേവനം, കായികം), ഹാഫിസ് ശിവപുരം
(കാമ്പസ് അസി.), ഷക്കീൽ കോട്ടപ്പള്ളി
(മെമ്പേഴ്‌സ് ഗ്രൂപ്പ് ), റസീഫ് വദൂദ്(തൻഷിഅ ), മുനീബ് ഏലങ്കമൽ, സൽജാസ് അബ്ദുസ്സലാം എന്നിവരെയും
ഏരിയ പ്രസിഡന്റുമാരായി ഹസനു സാലിഹ് (ഫറോക്ക് ), മിൻഹാജുദ്ദീൻ (സിറ്റി ), തസ്‌നീം ഉമൈർ (കക്കോടി ), അഫ്സൽ കെ.ടി (കുന്നമംഗലം ), നുഐം പി.കെ (കൊടുവള്ളി ), ഹാദി (ഓമശ്ശേരി ), ദിൽകഷ് (മുക്കം ), ഫൈറൂസ് കിനാലൂർ (ബാലുശ്ശേരി ), ശഹീദ് സി.കെ (പേരാമ്പ്ര ), ഉമർ മുഖ്താർ (കൊയിലാണ്ടി ), ശഫീഹ് മുനീസ് (വടകര ), അദീബ് മംഗലശേരി (കൊടിയത്തൂർ ), നസീം അടുക്കത്ത് (കുറ്റ്യാടി )ഫയാസ് ഫാറൂഖ് (ഇസ്ലാഹിയ കോളേജ് ) സാബിത് (കുല്ലിയത്തുൽ ഖുർആൻ ) യൂസുഫ് സബാഹ്‌ (ഇർഷാദിയ കോളേജ് ) എന്നിവരെയും തിരഞ്ഞെടുത്തു.

വയനാട് മുട്ടിൽ ഡബ്ളയു.എം.ഒ കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ മുഹമ്മദ് സഈദ് കടമേരി സ്വദേശിയാണ്. കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ അബ്ദുൽ വാഹിദ് കുന്ദമംഗലം സ്വദേശിയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!