സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു. ഇനിയും രോഗം ആളുകളെ ബാധിച്ചേക്കാമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചന. ഇന്ത്യയില്‍ മൂന്നാമത്തെ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്, മൂന്നും കേരളത്തില്‍ തന്നെയാണ്. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് തന്നെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാള്‍ കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലവില്‍ 75 ഓളം പേര് ആശുപത്രിയിലും 1200 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും ആണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശം.

