റെൻസ്ഫെഡ് ( റജിസ്ട്രേഡ് എഞ്ചിനിയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) ജില്ലാ സമ്മേളനം ആസ്പ്പിൻ കോർട്ട്യാഡ്സിൽ വെച്ച് നടന്നു. രണ്ടു ഭാഗമായി നടന്ന സമ്മേളനത്തിലെ
പൊതുസെഷൻ ജനറൽ കൺവീനർ കെ.വി. മസൂദ് സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ
എം എൽ എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നദികളിൽ നിന്ന് നിയമ വിധേയമായി മണലെടുക്കുന്നത് പരിപോഷിപ്പിക്കണമെന്നും ഇതുമൂലം കെട്ടിട നിർമ്മാണ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും, പരിസ്ഥിതിക്ക് വി ഘാദമായ
പാറമണൽ ഉല്പാദനം കുറയ്ക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ സെഷൻ സംസ്ഥാന പ്രസിഡണ്ട്ശ്രീകാന്ത്. എസ്. ബാബുവുംഉദ്ഘാടനം ചെയ്തു.
അനുശോചന പ്രമേയം ജില്ലാ ജോയിൻ്റ് സെക്രട്ടറി. പി പ്രമോദ് കുമാർ അവതരിപ്പിച്ചു .സംഘടനാ സെഷനിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി വി.ടി. ഭരതരാജൻ സ്വാഗതം പറഞ്ഞു.ജില്ലാറിപ്പോർട്ട് സെക്രട്ടറി സന്തോഷ് കുമാർ . സി, യും, വരവ് ചിലവ് കണക്ക് ട്രഷറർഅഷറഫ് കെ.എം.,സംസ്ഥാന സെക്രട്ടറി കെ.പി. സുമിദ് മേൽകമ്മിറ്റി റിപ്പോർട്ടും,അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച്കറസ്പോണ്ടൻ്റ് സെക്രട്ടറിടി.പി. മനോജ്സ്ഥാപക പ്രസിഡണ്ട് സി.വിജയകുമാർ, മുൻ സംസ്ഥാന പ്രസിഡണ്ട്കെ.മനോജ്,സംസ്ഥാന വൈസ് പ്രസിഡണ്ട് എം. രാധാകൃഷ്ണൻ, സംസ്ഥാന ജോയൻ്റ് സെക്രട്ടറി പി.വി.അനീസ് എന്നിവരുംപ്രമേയങ്ങൾ ജില്ലാ വൈസ് പ്രസിഡണ്ട് ടി. അബ്ദുൾ ലത്തിഫുംനാരായണൻ നമ്പ്യാരും
ക്രഡൻഷ്യൽ റിപ്പോർട്ട് കെ.ടി. മുഹമ്മദ് ഹനീഫയും അവതരിപ്പിച്ചു. ചടങ്ങിന്
ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി. ഗിരീഷ് ബാബു നന്ദി പറഞ്ഞു.
പ്രമേയങ്ങൾ :നെൽവയൽ തണ്ണീർത്തടം സംരക്ഷണ നിയമത്തിലെ ഭൂമിയുടെ തരം മാറ്റം അനുമതിക്കുള്ള കാലതാമസം ഒഴിവാക്കുക,ലൈസൻസികളുടെ ലൈസൻസ് കാറ്റഗറി വിത്യാസമില്ലാതെ പ്രമോഷൻ നൽകി എക്സ്പിരിയൻസ് കാലാവധി ഏകീകരിക്കുക, കെട്ടിടനിർമ്മാണ സെസിലുള്ള അപാകതകൾ പരിഹരിക്കുക,
സെസിലെ സ്ലാബ് സമ്പ്രദായ പരിധി പത്ത് ലക്ഷത്തിൽ നിന്ന് ഇരുപത് ലക്ഷമാക്കി ഉയർത്തുക, അടവാക്കേണ്ടുന്നതുക ഗഡുക്കളായി ഈടാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക,കെ.സ്മാർട്ട് സമ്പ്രദായത്തിൽ കാലതാമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
ഭാരവാഹികൾ
മുസ്തഫ.കെ ( പ്രസിഡണ്ട്)
സുധീഷ് കുമാർ. കെ. കെ. (സെക്രട്ടറി )
രാംമോഹൻ – എ.കെ. ( ട്രഷറർ)
വൈസ് പ്രസിഡണ്ട് മാർ
സിക്കന്തർ ‘. പി,ഗോപിനാഥൻ പി.കെ,ജോയിൻ്റ് സെക്രട്ടറിമാർ
പി.പ്രമോദ് കുമാർ.ബീനതോമസ്

