കൊല്ലം: 62ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ രാവിലെ തിരി തെളിയും. സ്കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന കലവറയില്‍ പാലകാച്ചല്‍ നടന്നു. പഴയിടം മോഹനന് നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേര്‍ന്നുള്ള വിവിധ സ്കൂളുകളിലാണ് ഇവര്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തെ ഭക്ഷണത്തോടെ ഊട്ടുപുരയും സജീവമാകും. സ്വര്‍ണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയില്‍ എത്തും.

