കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോൽക്കളി നടക്കുന്ന ഗുജറാത്തി ഹാളിലാണ് പ്രതിഷേധം. വിദ്യാർത്ഥി കാർപെറ്റിൽ വീണു. മത്സരാർത്ഥി കാർപെറ്റിൽ തെന്നിവീണു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. കാർപെറ്റ് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കോൽക്കളി മത്സരവിഭാഗത്തിലാണ് സംഭവം. ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും അധ്യാപതകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.
കോൽക്കളിക്കിടെ കാർപറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; ഗുജറാത്തി ഹാളിൽ പ്രതിഷേധം

