Kerala

ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്, ഓരോ മത്സരാർത്ഥിയും വിജയികളാണ്’; കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആശാ ശരത്. അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികൾ പെർഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു. ”രണ്ട് വർഷത്തിന് ശേഷമാണ് സ്കൂൾ യുവജനോത്സവം നടക്കുന്നത്. എത്ര ഹാർഡ് വർക്ക് ചെയ്തിട്ടായിരിക്കും കുട്ടികൾ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു. ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നിൽ, ആർക്ക് എ ​ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്. എല്ലാവർക്കും ആശംസകൾ.” സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പഠിപ്പിച്ച കുട്ടികളുമായി വന്നിട്ടുണ്ടെന്നും ആശ ശരത് ഓർമ്മകൾ പങ്കുവെച്ചു.

രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.

മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോൽസവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ വിമർശനത്തിൻറേയും നവീകരണത്തിൻറേയും ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉൽസവം. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!