ഒട്ടേറെ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ.സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല.ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയച്ചിട്ടുണ്ട്. ബലാത്സംഗം അടക്കം ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനോട് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡിജി പിക്ക് മുന്നിൽ നേരിട്ട് ഹാജരാകാണമെന്നാണ് നിർദേശിച്ചത്. .തൃക്കാക്കര കൂട്ടബലാൽസംഗക്കേസിൽ സുനു കുറ്റക്കാരനാണോയെന്ന് ഉറപ്പിച്ചിട്ടില്ലങ്കിലും മുൻകാല ചരിത്രം വെച്ച് ഇയാൾക്ക് സേനയിൽ തുടരാൻ അർഹതയില്ലെന്നാണ് ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ആറ് ക്രിമിനൽ കേസുകളിൽ സുനു ഇപ്പോൾ പ്രതിയാണ്.