ബിനോയ് വിശ്വം എംപിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാനാകില്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു.അദ്ദേഹം ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സിപിഐഎമ്മിന്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണ്. രണ്ടുനിലപാടുള്ളതുകൊണ്ടാണല്ലോ രണ്ട് പാര്‍ട്ടിയായി നില്‍ക്കുന്നത്’. അതേസമയം ഇന്ത്യയുടെ പൊതു രാഷ്ട്രീയ നിലപാടുകളില്‍ സിപിഐയ്ക്കും സിപിഐഎമ്മിനും ഒരേനിലപാടാണെന്നും കാനം വ്യക്തമാക്കി.