National News

കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്.

ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.സംസ്ഥാനങ്ങളിലെല്ലാം കുട്ടികൾക്കുള്ള വാക്സിനേഷനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്സിനേഷനായി ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഈ പ്രായത്തിലെ 15.34 ലക്ഷം പേർക്കു വാക്സീൻ നൽകാനാണു ലക്ഷ്യമിടുന്നത്. കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!