Kerala

കാനത്തില്‍ ജമീലയ്ക്ക് വിട നല്‍കാന്‍ നാട് ; ഖബറടക്കം ഇന്ന് വൈകിട്ട്

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.

രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും.

ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

വാര്‍ഡ് മെമ്പറായി തുടങ്ങി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലെല്ലാം ഭരണമികവ് തെളിയിച്ച് നിയമസഭാംഗം വരെയെത്തിയ നേതാവാണ് ജമീല. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ജമീല വെല്ലുവിളികള്‍ ഏറെ നേരിട്ടാണ് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായത്. നിലവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

ലാളിത്യം കൊണ്ട് പൊതുസമ്മിതി നേടിയ കാനത്തില്‍ ജമീല രാഷ്ട്രീയത്തിന് അതീതമായി ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചു. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തില്‍ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. എന്നും ജനപക്ഷത്ത് നിലപാടുറപ്പിച്ച വനിതാനേതാവായിരുന്നു കാനത്തില്‍ ജമീല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!