തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസില്‍ എ.എ റഹീം എം.പിയും എം. സ്വരാജും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ചക്ക് വിധിക്കും.
2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

