National

അധ്യാപകനെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ്

പട്‌ന: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്.

ക്ലാസെടുക്കുന്നതിനിടെയാണ് സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുനാലു പേര്‍ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘ പകട്വ വിവാഹ്’ എന്നാണ് ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ പേര്.

രാജേഷ് റായി എന്ന ആളാണ് ഗൗതമിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ഗൗതമിന്റെ കുടുംബം ആരോപിച്ചു. രാജേഷിന്റെ മകള്‍ ചാന്ദ്നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!