കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ റിക്കി പോണ്ടിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെർത്തിൽ നടക്കുന്ന ഓസ്‌ട്രേലിയ- വെസ്റ്റിൻഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി നൽകുന്നതിനിടെ താരത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു .
ഉച്ചഭക്ഷണ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം ഉടൻ തന്നെ സ്റ്റേഡിയം വിട്ടതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.“റിക്കി പോണ്ടിംഗ് സുഖമില്ല, ഇന്നത്തെ മത്സരത്തിൻറെ ബാക്കി ഭാഗത്തിൻറെ കമൻററി അദ്ദേഹം നൽകില്ല,” ബ്രോഡ്കാസ്റ്റർ ചാനൽ 7 ന്റെ വക്താവ് ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

