കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എം പി.കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന് അനുസ്മരണദിന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.കേരളത്തില്‍ ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു.കേരളത്തിൽ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു.കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്നത് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥതലത്തിലും ജുഡീഷ്യറിയിലും നിയമപാലന രംഗത്തുമെല്ലാം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിപ്രസരം കേരളത്തില്‍ നടമാടുകയാണ്. ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യായും വീരബലിദാനം നല്കി വളര്‍ത്തിയ പ്രസ്ഥാനം കേരളത്തിലും അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നും യുവമോര്‍ച്ച നേതാവ് അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ പ്രമുഖ 100 സര്‍വ്വകലാശാലകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പരാജയമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കലാണ് പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.

