Kerala News

ഗുരുവായൂരില്‍ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂരില്‍ വീണ്ടും ആനയിടഞ്ഞു.ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ഗുരുവായൂര്‍ കേശവന്റെ ഓര്‍മദിവസവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ആനകളെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. ഈ ആനകളെ തിരിച്ച് ആനക്കോട്ടയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് പടിഞ്ഞാറേ കോട്ടയില്‍ വെച്ച് ദാമോദര്‍ ദാസ് ഇടഞ്ഞത്. ഗുരുവായൂര്‍ ഏകാദശി അടുത്ത സമയമായതിനാല്‍ നിരവധിയാളുകള്‍ ഗുരുവായൂരെത്തിയിരുന്നു. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്.ഇടഞ്ഞതിനു ശേഷവും കോഴിക്കോട് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ ദാമോദര്‍ദാസിനെ എഴുന്നള്ളിച്ചിരുന്നു. ആനയ്ക്ക് മദപ്പാടിന്റെ കാലമല്ലെന്നും കൂടുതല്‍ ശുശ്രൂഷ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു അധികൃതര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!