Kerala News

ബാങ്കിൽ വായ്പ ആവശ്യത്തിനായി എത്തി;സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന് ഒന്നാം സമ്മാനം;കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷം തയ്യൽത്തൊഴിലാളിക്ക്

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം തയ്യൽത്തൊഴിലാളിക്ക്.പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിനാണ് PK 270396 എന്ന നമ്പരിലുള്ള ടിക്കറ്റിൽ 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ പക്കൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാൾ ലോട്ടറി പോക്കറ്റിൽ തന്നെ വച്ചു.
പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ ഒരു സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോൺ വിളിച്ചറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. പ്രസന്നയാണ് കനിലിന്റെ ഭാര്യ. പ്രസന്നയും ഭർത്താവിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്. പോളിടെക്നിക് വിദ്യാർഥിയായ വിഷ്ണുവാണ് മകൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!